Kodanchery

ഗ്രാമീണ ടൂറിസം പദ്ധതി സാധ്യതകൾ – ഏകദിന സെമിനാർ നാളെ കോടഞ്ചേരിയിൽ

കോടഞ്ചേരി : പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ കോടഞ്ചേരിയിൽ, ഗ്രാമീണ ടൂറിസം സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ സാധിക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യുന്നതിനുമായി കോടഞ്ചേരി പഞ്ചായത്ത് ടൂറിസം ഡിപ്പാർട്ട്മെന്റ് കോഴിക്കോട് ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ച് ഒരു ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 10.30 ന് കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സെമിനാർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിക്കും. കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ ടൂറിസം സംരംഭകർക്ക് സെമിനാറിൽ പങ്കെടുക്കാം.

Related Articles

Leave a Reply

Back to top button