Puthuppady

മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞ: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പുതുപ്പാടി: ഇന്ത്യൻ ഭരണഘടനയെ തള്ളി പറയുകയും അവഹേളിക്കുകയും ചെയ്ത് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന മന്ത്രി സജി ചെറിയാൻ വിഷയത്തിൽ പാർട്ടി ഇടപെട്ട് വീണ്ടും മന്ത്രി സ്ഥാനം നൽകിയതിനെതിരെ പുതുപ്പാടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

ഈങ്ങപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ് റിയാസ് കാക്കവയൽ, ഷിജു ഐസക്ക്, ജാസിൽ പെരുമ്പള്ളി, ഗഫൂർ ഒതയോത്ത്, നൗഷാദ് വി.എസ്, കമറു കാക്കവയൽ, ജോർജ്, ആബിദ് പെരുമ്പള്ളി, ഷറഫുദീൻ കെ.കെ സലീം പി.കെ, മാർട്ടിൻ, ഷോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button