Koodaranji

സംസ്ഥാന സ്കൂൾ ഗെയിംസ്; ജൂഡോയിൽ അർച്ചനയ്ക്ക് വെങ്കലം

കൂടരഞ്ഞി: കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അർച്ചന രാജിന് വെങ്കലം.

സ്രാമ്പിക്കൽ രാജേഷ്-രത്ന ദമ്പതികളുടെ മകളായ അർച്ചന കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കരാട്ടെ, ജൂഡോ പരിശീലകരായ ജയേഷ് സ്രാമ്പിക്കൽ, കെ ഫഹദ് യംങ് ടൈഗേഴ്സ് തുടങ്ങിയവരുടെ കീഴിലാണ് അർച്ചന പരിശീലനം നടത്തുന്നത്.

Related Articles

Leave a Reply

Back to top button