Local

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വിശ്രമ കേന്ദ്രം : പ്രവ്യത്തിക്ക് തുടക്കമായി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപം പണിയുന്ന പുതിയ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവ്യത്തനത്തിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയടിയിച്ച് ഉദ്ഘാടനം ചെയ്തു.

വിശ്രമകേന്ദ്രത്തിൽ സ്ത്രീകൾ, പുരുഷൻമാർ , ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പ്രത്യേകമായ ടോയ്ലറ്റ് യൂണിറ്റുകളും വിശ്രമ കേന്ദ്രവും ഒരുക്കും. ബസ്സ്റ്റാന്റിന്റെ മുൻ വശത്തു നിന്നും ടോയ്ലെറ്റിലേക്കുള്ള പ്രവേശനം ഒഴിവാക്കി സാംസ്കാരിക നിലയത്തിനു സമീപത്തു കൂടി പ്രവേശന സൗകര്യം ഒരുക്കിയാണ് വിശ്രമ കേന്ദ്രം ഒരുങ്ങുന്നത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , കെ.എം മുഹമ്മദലി, ലിസി സണ്ണി, അസി.എഞ്ചിനീയർ കെ അഷ്റഫ്, ഓവർസീയർ സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button