Koodaranji
കുളിരാമുട്ടി-മഞ്ഞപ്പൊയിൽ ബൈപ്പാസിന്റെ സംരക്ഷണഭിത്തി സമൂഹ്യവിരുദ്ധർ തകർത്തു

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി-മഞ്ഞപ്പൊയിൽ ബൈപ്പാസിന്റെ സംരക്ഷണഭിത്തി സമൂഹ്യവിരുദ്ധർ തകർത്തു. മൂന്നാഴ്ചമുമ്പ് കോൺക്രീറ്റുചെയ്ത റോഡിന്റെ ഒരുവശത്തെ സുരക്ഷാഭിത്തി 25 മീറ്റർ ദൈർഘ്യത്തിലാണ് അജ്ഞാതർ തകർത്തത്. കരിങ്കല്ലുകളെല്ലാം റോഡിലേക്ക് മറിച്ചിട്ടനിലയിലാണുള്ളത്.
പ്രദേശത്ത് അതിർത്തിത്തർക്കം പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഭവത്തിന് പിന്നിലെ താത്പര്യം ദുരൂഹമാണെന്നും ഗ്രാമപ്പഞ്ചായത്തംഗം ബോബി ഷിബു പറഞ്ഞു. പുന്നക്കലിലേക്ക് എളുപ്പം എത്തിപ്പെടാൻ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും വാർഡ് അംഗം അറിയിച്ചു.







