Thamarassery

KSRTC ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി – എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിക്ക് സമീപം മുടൂരിലെ സ്ഥിരം അപകട വളവിൽ ഇന്നു പുലർച്ചെ 5 മണിക്കാണ് തിരുവമ്പാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന KSRTC ബസ്സ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നി ആഴമേറിയ പറമ്പിലേക്ക് ചാടിയെങ്കിലും മരത്തിൽ തടഞ്ഞു നിന്നതിനാൽ ബസ്സ് മറിയാതെ രക്ഷപ്പെട്ടു. ഡ്രൈവറും, കണ്ടക്ടറും കൂടാതെ പതിമൂന്ന് യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കില്ല. ബസ്സ് മരത്തിൽ തടഞ്ഞ് നിന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്.ബസ്സിന്റെ സ്റ്റിയറിംഗ് ജാം ആയതാണ് അപകട കാരണമെന്ന് ജീവനക്കാർ പറഞ്ഞു.
മുടൂർ അപകട വളവിലെ റോഡിൽ കാര്യക്ഷമമായ സംരക്ഷണഭിത്തി പോലുമില്ല. മുൻപും പല തവണ ഈ ഭാഗത്ത് വാഹനങ്ങൾ കൊക്കയിലേക്ക് പതിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button