Koodaranji

കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം

കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. വാർഡ് മെമ്പർ മോളി വാതല്ലൂർ സ്കൂൾ ലീഡർ ഫിസാൻ മുഹമ്മദിന് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് നസീർ തടപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും അസ്മി കോഡിനേറ്ററുമായ ശിഹാബുദ്ദീൻ കോപ്പിലാക്കൽ, സ്റ്റാഫ് സെക്രട്ടറി ഫസീല കെ, ഹെഡ്മാസ്റ്റർ കെ.പി ജാബിർ, അധ്യാപകരായ ഹഫ്സ ടി, അഫീഫ് കെ.എൻ, ഹർഷാന പി തുടങ്ങിയവർ പങ്കെടുത്തു.

കൂടരഞ്ഞി ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി സുപ്രഭാതം സൗദി റിപ്പോർട്ടർ അബ്ദുൽ സലാം കൂടരഞ്ഞിയാണ് പത്രം സ്പോൺസർ ചെയ്തത്.

Related Articles

Leave a Reply

Back to top button