Koodaranji
കൂടരഞ്ഞിയിൽ ബഡ്ഡ് ജാതി തൈ വിതരണം ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ബഡ്ഡ് ജാതി തൈ വിതരണോദ്‌ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 97 കർഷകർക്കും വനിത വിഭാഗത്തിൽ 48 പേർക്കുമാണ് ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്യുന്നത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.എസ് രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റോസിലി ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, സീന ബിജു, സുരേഷ് ബാബു, കാർഷിക വികസന സമിതി അംഗം കെ.വി ജോസഫ്, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.







