Kodanchery

അന്തർദേശീയ കയാക്കിങ് മത്സരത്തിന് കൊടിയിറങ്ങി

കോടഞ്ചേരി: ലോക സാഹസിക വിനോദസഞ്ചാരത്തിന്റെ ഭൂപടത്തിൽ ചാലിപ്പുഴയ്ക്കും ഇരുവഞ്ഞിപ്പുഴയ്ക്കും സ്ഥാനമുറപ്പിച്ച് മൂന്നുദിവസം നീണ്ടുനിന്ന അന്തർദേശീയ വൈറ്റ്‌വാട്ടർ കയാക്കിങ് മത്സരത്തിന് സമാപനം.

മലബാർ റിവർ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമായി അറുപതിലേറെ താരങ്ങൾ പങ്കെടുത്തു. ചാലിപ്പുഴയുടെയും ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ ആവേശത്തിന് ആരവം ഉയർത്തിയ മത്സരം മലയോരമേഖലയ്ക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.

ഞായറാഴ്ച വൈകുന്നേരം എലന്ത്കടവിൽ നടത്തിയ സമാപനസമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ടൂറിസംവികസനത്തിന് വനംവകുപ്പ് തടസ്സംനിൽക്കില്ലെന്നും എല്ലാ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് രാഹുൽ ഗാന്ധി എം.പി.യുടെ ആശംസ ചടങ്ങിൽ വായിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സംസാരിച്ചു. മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഞായറാഴ്ച എലന്ത്‌കടവിൽ മത്സരവേദി സന്ദർശിച്ച് ആശംസനേർന്നു.

Related Articles

Leave a Reply

Back to top button