Mukkam

സ്‌കൂട്ടറില്‍നിന്ന് കണ്ടെടുത്തത് 616 ഗ്രാം എം.ഡി.എം.എ; രണ്ടുപേര്‍ അറസ്റ്റില്‍

മുക്കം : മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സ്‌ക്വാഡ് സി.ഐ. ഗിരീഷ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Related Articles

Leave a Reply

Back to top button