Kerala

കണ്ണൂരില്‍ കുട്ടികളുമായി പോയ ഓട്ടോ മതിലില്‍ ഇടിച്ച് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ കുട്ടികള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മതിലില്‍ ഇടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയേടെയായിരുന്നു സംഭവം.

ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button