Kodiyathur

നബികീർത്തന സമ്മേളനവും മത സൗഹാർദ്ദ സദസ്സും സംഘടിപ്പിച്ചു

കൊടിയത്തൂർ: അഹ് മദിയ്യാ മുസ് ലിം ജമാഅത്തിന്റെ മഹിളാ സംഘടന ലജ്ന ഇമാഇല്ലാഹ് യുടെ ആഭിമുഖ്യത്തിൽ നബി കീർത്തന സമ്മേളനവും മത സൗഹാർദ്ദ സദസ്സും മാതാക്കൾ ദിന യോഗവും കൊടിയത്തൂർ സമാ മാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
യോഗത്തിൽ ലജ്നാ ഇമായില്ലാഹ് കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡണ്ട് സിദ്ധീഖാ സഈദ് അദ്ധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷം ലൂലത്ത് ഉദ്ഘാടനം ചെയ്തു.
ശ്രീമതി സാറാ ടീച്ചർ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ഏ.ഡി.എസ് ശ്രീമതി സാബിറ എന്നിവർ സംസാരിച്ചു. സഫിയ്യാ ബീഗം അഹ് മദിയ്യാ ജമാഅത്തിനെ പരിചയപ്പെടുത്തി.
റുബീന നൂറുദ്ധീൻ നബി കീർത്തന പ്രഭാഷണവും സുബൈദ പി.പി മാതൃത്വം കടമകളും കർത്തവ്യങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button