Puthuppady
പെരുമ്പള്ളി ആശ്രയ സ്വയംസഹായ സംഘം വാർഷികവും കുടുംബസംഗമവും നടന്നു

പുതുപ്പാടി: പെരുമ്പള്ളി ആശ്രയ സ്വയംസഹായ സംഘത്തിന്റെ 16-ാം വാർഷികവും കുടുംബ സംഗമവും നടന്നു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ബീനാ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈ.കെ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ഡി.സി താമരശ്ശേരി ഡയറക്ടർ കെ.കെ.എം ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. റേഡിയോ അവതാരകൻ കെ.സി ടോമി ക്ലാസെടുത്തു. എം.കെ ജാസിൽ, കുട്ടിയമ്മ മാണി, കെ.ജി ഗീത, എം മുഹമ്മദ്, മൻസൂബ്, എൻ അഹമ്മദ്കുട്ടി, എം.എ അബ്ദുൽഖാദർ തുടങ്ങിയവർ സംസാരിച്ചു.







