തിരുവമ്പാടി നിയോജകമണ്ഡലം സേവാദൾ കൺവെൻഷൻ സംഘടിപ്പിച്ചു

തിരുവമ്പാടി: നിയോജകമണ്ഡലം സേവാദൾ കൺവെൻഷൻ സംഘടിപ്പിച്ചു. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മെയ് 21ന് രാജീവ് ഗാന്ധിയുടെ അനുസ്മരണം, സേവാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ്, സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ബ്ലഡ് ഡൊണേഷൻ ഫോറത്തിലേക്ക് കൂടുതൽ പേരെ ചേർക്കുവാനും അടിയന്തിര ഘട്ടങ്ങളിൽ ബ്ലഡ് ആവശ്യമുള്ളവർക്ക് ലഭിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുവാനും യോഗം തീരുമാനിച്ചു.
സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ലൈജു അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവാദൾ ജില്ലാ പ്രസിഡന്റ് കെ.കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, സേവാദൾ ജില്ലാ കോഡിനേറ്റർ രാജൻ സി.എം, അഷറഫ് മാസ്റ്റർ, സലിം മറ്റത്തിൽ, സുരേഷ്, മുഹമ്മദ് കൂടരഞ്ഞി, സലീം പി.കെ തുടങ്ങിയവർ സംസാരിച്ചു.







