Kozhikode

കോഴിക്കോട് കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ഇന്ന് രാവിലെയാണ് അത്തോളി പൊലീസ് സ്റ്റേഷനില്‍ ഫോണിലൂടെ ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചത്. യുവതിയുടെ ബന്ധുക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാത്രി 11.30ഓടെ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിന് ശേഷമേ ആരാണ് പ്രതി എന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയാനാകൂ.

Related Articles

Leave a Reply

Back to top button