Kodanchery

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്‌കൂൾ വാർഷികാഘോഷം നടന്നു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്‌കൂൾ 73-ാമത് വാർഷികാഘോഷം നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തെ തുടർന്ന് മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റ് വിതരണവും കുട്ടികളുടെ കലാസന്ധ്യയും നടന്നു.

ഹെഡ്മിസ്ട്രസ് ജീമോൾ കെ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ വിൽസൺ ജോർജ്, സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ്, മുൻ എച്ച്.എം തങ്കച്ചൻ കെ.സി, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, എം.പി.ടി.എ പ്രസിഡന്റ് ഷീജ ടോബി, സ്കൂൾ ലീഡർ എൽസ എബി, പ്രോഗ്രാം കൺവീനർ ഷിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button