Pullurampara
പുല്ലുരാംപാറ – പള്ളിപ്പടി അങ്ങാടികളുടെ സൗന്ദര്യവത്ക്കരണം; പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ്, എറൈസ്, നെഹ്റു മെമ്മോറിയൽ ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികൾ വൃത്തിയാക്കി സൗന്ദര്യവത്ക്കരണം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വ്യാപാരി ബാബു സ്കറിയയ്ക്ക് പൂച്ചെട്ടി നൽകി നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മണിക്കൊമ്പേൽ, നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് ടി.ജെ സണ്ണി, എറൈസ് പ്രസിഡന്റ് ജോസി ഫ്രാൻസിസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ, പി.വി ജോൺ, സിറിയക് മണലോടി, ലിജോ കുന്നേൽ, കെ.വി മനോജ്, ടി.ടി തോമസ്, കുഞ്ഞിമൊയ്തീൻ, ബേബി അരഞ്ഞാണി, ജോമോൻ ചേന്ദമുറിയിൽ, മേരി മാനുവൽ, സജൻ കൂട്ടുങ്കൽ, ബിജു ചോക്കാട്ട്, ആശാ വർക്കർ ഷേർളി തുടങ്ങിയവർ സംസാരിച്ചു






