Mukkam

കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മു​ക്കം പോ​ലീ​സ്

മു​ക്കം:കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മു​ക്കം പോ​ലീ​സ്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്ക​ത്തെ ക​ട​ക​ളി​ലും അ​ങ്ങാ​ടി​യി​ലും ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും മാ​സ്ക് ധ​രി​ക്കു​ന്നു​ന്നു​ണ്ടോ​യെ​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ക​ട​ക​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ക​ട​ക​ളി​ൽ ക​യ​റി പ​രി​ശോ​ധി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇതോടൊന്നിച്ച് മുക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും ബോധവത്ക്കരണവും നടന്നു. പോലീസ് പരിശോധനയിൽ എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങളായ സലീം പൊയിലിൽ,ശംസീർ മെട്രോ, എൻ.ശശികുമാർ ,മനാഫ് എന്നിവർ പങ്കാളികളായി. മു​ക്കം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​ന്ന​ലെ മു​ക്കം അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്ക് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ. ​രാ​ജീ​വ​ൻ, അബ്ദുറഹ്മാൻ, ജ​ന​മൈ​ത്രി എ​സ്ഐ പി.അ​സൈ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് സി​പി​ഒ സു​നി​ൽ, സി​പി​ഒ അ​നൂ​പ്, എച്ച്.ജി.ബിജു അബ്രഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related Articles

Leave a Reply

Back to top button