Puthuppady
പുതുപ്പാടിയിൽ തയ്യൽ മെഷീൻ, പണിയായുധ വിതരണോദ്ഘാടനം നടത്തി

പുതുപ്പാടി: പട്ടികവർഗ്ഗ വികസന വകുപ്പ് 2022-23 വർഷത്തെ കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തയ്യൽ മെഷീൻ വിതരണം, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള പണിയായുധ വിതരണം എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
പുതുപ്പാടി പ്രീ മെട്രിക് ഹോസ്റ്റൽ പരിസരത്ത് വെച്ച് നടന്ന ചടങ്ങിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ബീവി, വാർഡ് മെമ്പർമാരായ അംബുടു ഗഫൂർ, ഡെന്നി വർഗീസ്, ബിജു തോമസ്, കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് എസ്, കമ്മിറ്റഡ് സോഷ്യൽ വർക്കർ സനീഷ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.







