Kodiyathur
ബഷീർ കൊടിയത്തൂരിന് കേരള മീഡിയാ അക്കാദമി മാധ്യമ ഫെലോഷിപ്പ്

കൊടിയത്തൂർ: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നൽകുന്ന കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന് ലഭിച്ചു. മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് പതിനായിരം രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്.
രണ്ടു പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള ബഷീർ മാധ്യമം, മംഗളം, തേജസ്, സുപ്രഭാതം പത്രങ്ങളിൽ പത്രാധിപ സമിതി അംഗമായിരുന്നു. സി.ടി.വി ചാനലിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. മാര്‍ച്ച് 21ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെയും ആമിനയുടെയും മകനാണ് ബഷീർ. ഭാര്യ: സാജിത ഐ.എ. മക്കൾ: ഹെന്ന സാബി, ഹനാൻ സാബി







