Adivaram

വയനാട് ചുരത്തില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

അടിവാരം: വയനാട് ചുരത്തില്‍ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്ക്. വയനാട് സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ചുരം ആറാം വളവിനും ഏഴാം വളവിനുമിടയില്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

മാനന്തവാടി പനമരം നീരട്ടാടി കരിക്കുഴില്‍ അബ്ദുസ്സലാം, അബ്ദുന്നാസര്‍, ആമിന, ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button