Koodaranji
കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ പഠനോത്സവം നടത്തി

കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർ നികുഞ്ചം വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ കൺസിലർ വേണു കല്ലുരുട്ടി പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ്,
എം.പി.ടി.എ ചെയർപേഴ്സൺ ഹണിജ, സ്കൂൾ അദ്ധ്യാപിക സിജി ഇ.കെ, പൗളി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ വിവിധ മാഗസിനുകളുടെ പ്രകാശന കർമ്മം വേണു കല്ലുരുട്ടി നിർവ്വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് റാസി മാഗസിനുകൾ ഏറ്റുവാങ്ങി. ചടങ്ങിനെ തുടർന്ന് പഠന പ്രവർത്തനങ്ങളുടെ അവതരണം, പഠനോത്പന്നങ്ങളുടെ പ്രദർശനം, കലാപരിപാടികൾ എന്നിവ അരങ്ങേറി.







