Kodiyathur

ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റിക്ക് പുതിയ നേതൃത്വം

ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ടൌൺ വാര്‍ഡ് 12ൽ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലിം ലീഗ് കമ്മിറ്റി നിലവില്‍ വന്നു.

പ്രസിഡന്റായി ഗുലാം ഹുസൈൻ കുറുവാടങ്ങലിനേയും, ജന:സെക്രട്ടറിയായി കുഞ്ഞോയി പാറക്കലിനേയും, ട്രഷററായി അബ്ദുസ്സലാം കോട്ടൺ സ്പോട്ടിനേയും വൈസ് പ്രസിഡണ്ടുമാരായി ജബ്ബാർ പുത്തലത്ത്, അബ്ദുറഹ്മാൻ കണിച്ചാടി, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൾ റഷീദ് കണിച്ചാടി, നിയാസ് ചെറുവാടി എന്നിവരെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. റിട്ടേര്‍ണിംഗ് ഓഫീസര്‍ അസ്സൻ കുട്ടി കല്ലങ്ങോട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles

Leave a Reply

Back to top button