Kerala

കോവിഡ് വ്യാപനം;വയനാട്ടിൽ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം.

കല്‍പ്പറ്റ: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്.

വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനമാനമായി. അതേസമയം ഷിഗല്ല രോഗം സ്ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ കുടിവെള്ളം വിതരണം ചെയ്യും. കോളനികളിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും പഞ്ചായത്തും സന്നദ്ധസംഘടനകളും ചേർന്ന് ശുചീകരിച്ചു.

ആദിവാസി മേഖലകളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഇന്ന് ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തും. നൂൽപ്പുഴ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ഷിഗല്ല മറ്റു പ്രദേശങ്ങളിലേക്ക് പടർന്നിട്ടിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്

Related Articles

Leave a Reply

Back to top button