Kodiyathur
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം

കൊടിയത്തൂർ : പെരുമാണ്ടി-മാവായിത്തോട് വൃത്തിയാക്കികൊണ്ട് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി. പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയംകുട്ടിഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, സി.ഡി.എസ്. മെമ്പർ ജുവൈരിയ തുടങ്ങിയവർ നേതൃത്വംനൽകി.