Kodiyathur

കൊടിയത്തൂരില്‍ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യാതപമേറ്റു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തില്‍ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായി പൊള്ളലേറ്റു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വീട്ടില്‍ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജലീല്‍. ചെറുവാടി വയല്‍ ഭാഗത്തെത്തിയപ്പോള്‍ അനുഭവപ്പെട്ട കഠിനമായ ചൂടിലാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടൻ തന്നെ ജലീലിനെ ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലാണ്.

Related Articles

Leave a Reply

Back to top button