Thiruvambady

സി.കെ കാസിമിൻ്റെ വിജയം; നിർണായകമായി കൊടിയത്തൂർ പുതുപ്പാടി പഞ്ചായത്തുകൾ

തിരുവമ്പാടി സ്ഥാനാർഥി സി.കെ കാസിമിൻ്റെ വിജയത്തിനു ഏറെ സഹായിച്ചത് പുതുപ്പാടി, കൊടിയത്തൂർ പഞ്ചായത്തുകൾ. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം 3,532 വോട്ട് പുതുപ്പാടിയിൽ നിന്നാണ് യുഡിഎഫിനു ലഭിച്ചത്. രണ്ടാമതു കൊടിയത്തുരിൽ നിന്ന് 1965 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പഞ്ചായത്തായ കൂടരഞ്ഞിയിൽ നിന്ന് സി.കെ കാസിമിനു 456 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിന്റോ ജോസഫിനു ഇവിടെ നിന്ന്
2211 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

ഓരോ പഞ്ചായത്തിൽ നിന്നും മുന്നണികൾക്ക് ലഭിച്ച ഭൂരിപക്ഷം, ബ്രാക്കറ്റിൽ കഴിഞ്ഞ നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം. പുതുപ്പാടി യുഡിഎഫ് 3532 (1442), കോടഞ്ചേരി യുഡിഎഫ് 1461 (702- എൽഡിഎഫ്), തിരുവമ്പാടി എൽഡിഎഫ് 2011 (2068 എൽഡിഎഫ്), കൂടരഞ്ഞി യുഡിഎഫ് 456 (2211 എൽഡി എഫ്), മുക്കം എൽഡിഎഫ് 398 (1596 എൽഡിഎഫ്), കാരശ്ശേരി യുഡിഎഫ് 456 (335 എൽ.ഡി.എഫ്), കൊടിയത്തൂർ യു.ഡി.എഫ് 1965 (1222 യുഡിഎഫ്).

Related Articles

Leave a Reply

Back to top button