Kodiyathur

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ കൊടിയത്തൂരിൽ ശുചീകരണം ഊർജിതം

കൊടിയത്തൂർ : മഴക്കാലരോഗങ്ങൾ ഒന്നുംതന്നെ ഗ്രാമപ്പഞ്ചായത്തിൽ എവിടെയും കടന്നുവരാതിരിക്കാൻ സമഗ്ര ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾക്ക് കൊടിയത്തൂരിൽ തുടക്കമായി. പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയിട ങ്ങളിൽ നടന്ന ശുചീകരണത്തിൽ ഒട്ടേറെപ്പേർ പങ്കാളികളായി. ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കൊടിയത്തൂർ അങ്ങാടിയിൽ നടന്നു. ഗ്രാമപ്പഞ്ചായത്തും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റും സംയുക്തമായാണ് അങ്ങാടി ശുചീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്തംഗങ്ങളായ പ്രേമ കോട്ടമ്മൽ ,എം.പി. ജുമൈല, മുൻ മെമ്പർ ടി.കെ. അബൂബക്കർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, സി.പി. മുഹമ്മദ്, എൻ.കെ. ഹമീദ്, അബ്ദുസമദ് കണ്ണാട്ടിൽ, ഇ.കെ. മായീൻ, കെ. അബ്ദുൽ കരീം, മുകേഷ് കോട്ടമ്മൽ, പി.വി. അബ്ദുറഹിമാൻ, ഹരിതകർമസേന അംഗങ്ങളായ ശാലിനി, സജിത തുടങ്ങിയവർ നേതൃത്വം നൽകി.

രണ്ടാംവാർഡിൽപ്പെട്ട കാരക്കുറ്റി അങ്ങാടി ശുചികരണം സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ അഹമ്മദ്കുട്ടി പൂളത്തൊടി ഉദ്ഘാടനംചെയ്തു. ഹുസ്സൻകുട്ടി കുയിൽ, അബ്ദുസ്സലാം, വി. ഷംലൂലത്ത്, മുഹമ്മദുണ്ണി വിളക്കോട്ടിൽ, സിറാജ് പുൽപറമ്പിൽ, ആശവർക്കർ സുനിത, ഷമീന തുടങ്ങിയവർ സംബന്ധിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാംവാർഡ് ചെറുവാടി അങ്ങാടി ശുചീകരണം പഞ്ചായത്ത് പ്രസിഡൻറ്് ടി. കവിത ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കസ്ന ഹമീദ്, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശവർക്കർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ ശുചീകരണപ്രവൃത്തിയിൽ പങ്കാളികളായി.

ചെറുവാടി പൊറ്റമ്മൽ പതിമ്മൂന്നാം വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘മഴയെത്തും മുൻപേ നമ്മൾ ഒരുങ്ങുന്നു’ കാംപെയിന് തുടക്കംകുറിച്ചു. പൊറ്റമ്മൽ അങ്ങാടിയിൽ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.വി. നിയാസ് അധ്യക്ഷനായി. ബോധവത്‌കരണക്ലാസുകൾ, വീടുകളിൽ ലഘുലേഖ വിതരണം, വീടുകളിൽ ഡ്രൈ ഡേ ആചരണം, പൊതുസ്ഥലങ്ങളിൽ ശുചീകരണം എന്നിവ നടത്തും.

Related Articles

Leave a Reply

Back to top button