Thiruvambady
ഗ്രാമ പഞ്ചായത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പുന്നക്കൽ, പള്ളിപ്പടി, പുല്ലുരാംപാറ, കുറിങ്കയം, മുത്തപ്പൻപുഴ, നെല്ലാനിച്ചാൽ, മരക്കാട്ടുപുറം ഏഴ് വാർഡുകളിലെ വിവിധ ഭാഗങ്ങളിലാണ് ഏഴോളം ബോട്ടിൽ ബൂത്തികൾ സ്ഥാപിച്ചത്. 2025 – 26 സാമ്പത്തിക വർഷത്തിലെ ഓൺഫണ്ട് 56,900 രൂപയും, സീഎഫ്സി ഫ്ലാൻ ഫണ്ട് 43,100 രൂപയും മുടക്കിയാണ് ഏഴ് യൂണിറ്റുകൾ സ്ഥാപിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വെസ് പ്രസിഡൻ്റ് പി.ആർ അജിത അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, ജോഷി പുല്ലുകാട്ടിൽ, പ്രീതി രാജീവ്, സജ്ന മുഹമ്മദാലി, പ്രദേശ വാസികളായ ജലീൽ ഉള്ളാടൻ,
ജയൻ കൂരപ്പിള്ളിൽ, ഹസീബ് ചെറുകാട്ടിൽ, സീനത് ആലുങ്കൽ, രാമകൃഷ്ണൻ കൂരാപ്പിള്ളിൽ നേതൃത്വം നൽകി.







