Mukkam
സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

മുക്കം: എട്ടാംക്ലാസ് വരെയുള്ള ഒ.ബി.സി വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഹർഷിദ് നൂറാംതോട് അദ്ധ്യക്ഷത വഹിച്ചു.
എം.ടി മുഹ്സിൻ, കെ.കോയ, ഷരീഫ് വെണ്ണക്കോട്, സലാം തേക്കുംകുറ്റി, ഷറഫുദ്ദീൻ ആലിൻതറ, മിദ്ലാജ് മുണ്ടുപാറ, മുൻതഷിർ തെച്യാട്, ഉമർ ആലിൻതറ, സജാദ് കോട്ടയിൽ, വി.ടി അസീഫ്, ഖലീൽ യാസീൻ തുടങ്ങിയവർ സംസാരിച്ചു.







