Kozhikode
കോവിഡ് ആശുപത്രിയിൽ കിടക്കകളുടെ ലഭ്യത അറിയാൻ കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

ജില്ലയിലെ സര്‍ക്കാർ–സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ ലഭ്യതാ വിവരങ്ങൾ ലഭ്യമാക്കികൊണ്ട് കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് പ്രവർത്തനമാരംഭിച്ചു. നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ–സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ ഡാഷ് ബോർഡിൽ അപ്ഡേറ്റ് ചെയ്യും. ഇതുവഴി തുടർന്ന് ചികിത്സക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴുവാക്കുവാനും ഈ സൗകര്യങ്ങളുടെ വിനിയോഗം ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാനും സാധിക്കും.
പൊതുജനങ്ങൾ ഡാഷ്ബോർഡ് പരമാവധി പ്രയോജനപെടുത്തണം എന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കോവിഡ് ജാഗ്രത ഡാഷ് ബോർഡ് ലിങ്ക് : https://covid19jagratha.kerala.nic.in/







