Koodaranji
സുരക്ഷ പെയിൻ & പാലിയേറ്റിവ് മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു

സുരക്ഷ പെയിൻ & പാലിയേറ്റിവ് മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കൂടരഞ്ഞിയിൽ കേരള തദ്ദേശ സ്വയം ഭരണ – എക്സ്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ ഓഫീസ് മേഖല ചെയർമാൻ ജിജി കട്ടക്കയത്തിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജലീൽ ഇ.ജെ, സുരക്ഷ ഏരിയ കൺവീനർ ഗിരീഷ് കാരക്കുറ്റി, അഭയ പാലിയേറ്റീവ് പ്രസിഡന്റ് ജോർജ്ജ് എ.എം, ജോസ് പുളിമൂട്ടിൽ, ജോസ് മാസ്റ്റർ കുഴുമ്പിൽ, വി.എം മാത്യു, ഷാഹുൽ ഹമീദ് ഈന്തുങ്കൽ, പയസ് ജോസഫ്, മൊയ്തീൻ കുട്ടി ചാലിൽ, പൗളിൻ, വൈശാഖ് എം.വി, സജി ആന്റണി തുടങ്ങിയവർ സംസാരിച്ചു







