Koodaranji

കൂടരഞ്ഞിയിൽ സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി

കൂടരഞ്ഞി: പഞ്ചായത്തിൽ സി.ഐ.ടി.യുവിന്റെ നേതൃത്തത്തിൽ കൂമ്പാറയിൽ മൃഗശുപത്രിയും പരിസരവും വൃത്തിയാക്കി. ശുചീകരണ യജ്ഞത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലൊട്ടാകെ നടന്ന ശുചീകരണ പ്രവർത്തിയിൽ 1500ൽ പരം തൊഴിലാളികളാണ് പങ്കെടുത്തത്. ശുചീകരണ യജ്‌ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ലോക്കൽ സെക്രട്ടറി ഹനീഫ നരിക്കുന്നൻ, ജെയ്സൺ കുരികാട്ടിൽ, സിജു തേക്കാണാംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ തൊഴിലാളി സംഘടനകളോടും പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും തൊഴിലാളികൾ പണിയിടങ്ങളും, സർക്കാർ ജീവനക്കാർ അവരവരുടെ ഓഫീസുകളും, അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയും ചേർന്ന് വിദ്യാലയങ്ങളും, വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കുന്നതിനോടൊപ്പം തുടർന്നും വൃത്തിയായി സൂക്ഷിക്കാനും മുന്നോട്ടുവരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button