Kerala

വിദേശികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റിസോര്‍ട്ടിന് സമീപം താമസിച്ച കുട്ടി പനി ബാധിച്ച് മരിച്ചു

കൊല്ലം: കൊറോണ സംശയത്തെത്തുടര്‍ന്ന് ഫ്രഞ്ചുകാരെ നിരീക്ഷണത്തിലാക്കിയിരുന്ന റിസോര്‍ട്ടിനു സമീപത്തു താമസിക്കുന്ന കുട്ടി പനി ബാധിച്ച് മരിച്ചു. പത്തുവയസ്സുകാരനാണ് മരിച്ചത്. അതേസമയം, കുട്ടിക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്ന് വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 ഫ്രഞ്ചുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് ചാത്തന്നൂര്‍ ചിറക്കരയ്ക്കു സമീപത്തെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിന് സമീപത്തായാണ് കുട്ടി താമസിക്കുന്നത്.

കടുത്ത പനിയെ തുടര്‍ന്ന് 10 വയസ്സുകാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം കുട്ടിക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Back to top button