Thiruvambady

അജ്ഞാതമൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കയച്ചു

തിരുവമ്പാടി :തിരുവമ്പാടി എസ്റ്റേറ്റിൽ ജീർണിച്ച നിലയിൽ  അജ്ഞാത മൃതശരീരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് അന്വോഷണം ഊർജിതമാക്കി. കഴിഞ്ഞ ജനുവരിയിൽ മുക്കം നീലേശ്വരത്തുനിന്ന്‌ കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

മൃതദേഹം കണ്ടെത്തിയ സ്ഥലപരിസരവുമായി ഈ യുവാവിനുണ്ടായിരുന്ന ബന്ധം കണക്കിലെടുത്താണിത്. യുവാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തേ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു.

താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം ശനിയാഴ്ച വൈകീട്ട് വിറകുശേഖരിക്കാനെത്തിയ നാട്ടുകാരനാണ് ജീർണിച്ച നീലയിലുള്ള മൃതശരീരം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുള്ള തലയോട്ടിയും എല്ലിൻകഷണങ്ങളുമാണ് കാടുമൂടിയ സ്ഥലത്ത് കണ്ടെത്തിയത്.

കഴുത്തിൽ തുണി കുരുക്കിട്ടനിലയിൽ ചെറിയമരത്തിന് സമീപത്തായിരുന്നു മൃതദേഹം.തുണിയും ജീർണിച്ചനിലയിലാണ്. തിരുവമ്പാടി എസ്.ഐ. കെ.കെ. ഹാഷിമിൻ്റെ നേതൃത്വത്തിലാണ്   അന്വേഷണം.

Related Articles

Leave a Reply

Back to top button