Mukkam

മുക്കം അഗസ്ത്യൻമുഴി വാഹനാപകടം;
ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

മുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവർ മരിച്ചു.

തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചതിനെ തുടർന്നായിരുന്നു അപകടം. അപകടത്തെ തുടർന്ന് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരിൽ ഒരാളുടെ നിലയും ഗുരുതരമായി തുടരുന്നു.

ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്.

Related Articles

Leave a Reply

Back to top button