Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഇൻസ്പിര ’23 നടന്നു

തിരുവമ്പാടി: സ്‌കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഇൻസ്പിര ’23 നടന്നു. എസ്സ്.എസ്സ്.കെ പ്രോജക്ട് ‘ഇല’യുടെ ദൃശ്യ വിരുന്നു കൂടിയായി ഫെസ്റ്റ് മാറി. ക്ലാസ്റും ഇംഗ്ലീഷ് പഠന പ്രവർത്തനങ്ങളുടെ ഉത്പ്പന്നങ്ങളും ക്ലാസ്സ് മാഗസിനുകളും ഉൾപ്പെടുത്തി എക്സിബിഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗം സക്സസ് ഗാർട്ടൻ ഫൗണ്ടറും ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ ചിന്റു എം രാജു ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി അൽഫോൻസ കോളേജ് അസി.പ്രൊഫസർ ജോസഫ് പുളിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് പത്രം പെറ്റൽസിന്റെ എട്ടാം പതിപ്പ് വാർഷിക വേദിയിൽ പ്രകാശനം ചെയ്തു. 1 മുതൽ 7 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ രക്ഷിതാക്കളും അധ്യാപകരും അനധ്യാപക പ്രതിനിധികളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button