Puthuppady

വളർത്തു നായയെ കൊലപ്പെടുത്തി വന്യജീവി ആക്രമണം; ആശങ്കയിൽ മട്ടിക്കുന്ന് നിവാസികൾ

പുതുപ്പാടി: മട്ടിക്കുന്നില്‍ വളർത്തു നായയെ കൊലപ്പെടുത്തി ഭക്ഷിച്ച് വന്യജീവി. മട്ടിക്കുന്ന് നടുവീട്ടിൽ ലതയുടെ വളർത്ത് നായയെ കൂട്ടിൽ നിന്നും പിടിച്ചു ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. കണലാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

ഫൂട്ട് മാര്‍ക്കുകളടക്കം പരിശോധിച്ച് ഏത് ജീവിയാണെന്ന് തിരിച്ചറിയാനുള്ള പരിശോധനയിലാണ് വനം വകുപ്പെന്നും മറ്റ് ഊഹാപോഹങ്ങളില്‍ പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ഫോറസ്റ്റ് ഉജ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button