Adivaram

അടിവാരത്ത് മയക്കുമരുന്നുമായി വിദ്യാർത്ഥി പിടയിൽ

അടിവാരം: അടിവാരത്ത് 6.67 ഗ്രാം എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടയിൽ. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെകുറിച്ച് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെതി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പെരുമ്പാവൂർ വെങ്ങോല കണ്ണന്തറ പട്ടരുമഠം മുഹമ്മദ് നൗഫാണ്(19) വിൽപ്പനയ്ക്കായി കൈവശം വച്ച എം.ഡി.എം.എയുമായി പിടിയിലായത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. താമരശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഖിൽ വി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button