Koodaranji

പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി & യു.പി സ്കൂളിൽ വായന പക്ഷാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കൂടരഞ്ഞി: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി & യു.പി സ്കൂളിൽ വായന പക്ഷാചരണവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. വായന പക്ഷാചരണം കവിയും ഗാനരചയിതാവുമായ കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നതിനായി ‘അമ്മ വായന’ പദ്ധതിക്ക് തുടക്കം കുറിച്ചു.

തിരുവമ്പാടി സൗപർണിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേയ്ക്ക് നൽകിയ ബാലപ്രസിദ്ധീകരണങ്ങളുടെ വിതരണോദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.സി ആൻഡ്രൂസ് നിർവ്വഹിച്ചു. പി.ടി.എ ജനറൽ ബോഡി, ബോധവൽക്കരണ ക്ലാസ്സ്, നേത്ര പരിശോധന ക്യാമ്പ് എന്നിവ സ്കൂൾ മാനേജർ ഫാ.ജോൺസൺ പാഴൂക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം വിജിലൻസ് എ.എസ്.ഐ ജിറ്റ്സ് പി.ബി ‘ദൈവം തന്ന സമ്മാനം’ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ചു. മുക്കം ഐസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേത്ര പരിശോധന ക്യാമ്പും നടത്തി.

Related Articles

Leave a Reply

Back to top button