Mukkam

ഒരേ സമയം രണ്ട് ജാഥകള്‍; വീര്‍പ്പുമുട്ടി മുക്കം

മുക്കം: ഇന്നലെ ഒരേ സമയത്ത് സംഘടിപ്പിച്ച രണ്ട് ജാഥകള്‍ കാരണം മുക്കത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. എ വിജയരാഘവന്‍ നയിക്കുന്ന എല്‍.ഡി.എഫ് വികസനമുന്നേറ്റ ജാഥയുടെ ജില്ലയിലെ ആദ്യ സ്വീകരണവും, പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയുമാണ് ഒരേസമയത്ത് മുക്കം – അരീക്കോട് റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയത്.


കേവലം 200 മീറ്ററിനുള്ളില്‍ രണ്ട് പരിപാടിക്കും പോലീസ് അനുവാദം ലഭിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചത്.
വൈകു. 4.30 ന് മുക്കം മിനി സിവില്‍ സ്‌റ്റേഷനില്‍ നിന്നാരംഭിച്ച യൂണിറ്റി മാര്‍ച്ചില്‍ നൂറുകണക്കിന് കേഡറ്റുകളും ബഹുജനങ്ങളും അണിനിരന്ന് ആലിന്‍ചുവട് വഴി മുക്കം പാലത്തിനടുത്തുള്ള പൊതുസമ്മേളന വേദിയിലെത്തി. അതേ സമയത്തുതന്നെ എ വിജയരാഘവനെ തുറന്ന ജീപ്പില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പി.സി റോഡ് ജംഗ്ഷനടുത്തുള്ള പൊതുസമ്മേളന വേദിയിലേക്ക് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചു. ഈ സമയം മുക്കം – അരീക്കോട് റോഡ് പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ഇരുഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങള്‍ ഏറെ നേരം റോഡില്‍ കുടുങ്ങി.

Related Articles

Leave a Reply

Back to top button