Mukkam

മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

മുക്കം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ദാമോദരൻ കോയഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഓരോ ക്ലാസ്സിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടമായി ക്യാൻവാസിൽ ആവിഷ്കരിച്ച ലഹരി ഭീകരന്റെ രൂപം ഒന്നിച്ച് ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ തീകൊളുത്തി നശിപ്പിച്ച ശേഷം ക്യാമ്പസ് ലഹരി മുക്തമായി പ്രഖ്യാപിച്ചു.

ദിനാചനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, മുദ്രാഗീത രചന മത്സരങ്ങൾ നടന്നു. വൊക്കേഷണൽ ഹയർസെക്കണ്ടറി എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി അരങ്ങേറി. പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ലഹരി വിരുദ്ധ സന്ദേശം നൽകി. ടി റിയാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി പി.കെ ഇസ്മായിൽ, എൻ.എസ്.എസ് കോഡിനേറ്റർ ഹസീന തയ്യിൽ, വിദ്യാർത്ഥി പ്രതിനിധികളായ നിദ ഫാത്തിമ, ഹന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. ജെ.ആർ.സി, ഗൈഡ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button