Entertainment

കളികള്‍ ഇനി വേറെ ലെവല്‍; ബിഗ് ബോസ് താരം രജിത് കുമാര്‍ നായകനാകുന്നു

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഡോ.രജിത് കുമാര്‍ സിനിമയിലേക്ക്. ചിത്രത്തില്‍ നായകനായാണ് താരത്തിന്റെ അരങ്ങേറ്റം. ‘അഞ്ജലി’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യയിലും അമേരിക്കയിലുമായാണ് ചിത്രം ചിത്രീകരിക്കുന്നത്. മെയ് മാസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തില്‍ രജിത് കുമാറിനെ കൂടാതെ ബിഗ് ബോസ് താരം പവനും അഭിനയിക്കുന്നുണ്ട്. ഇതിനു പുറമെ മലയാളത്തിലെ മുന്‍നിര നടീ നടന്മാരും ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്.

അഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നുന്നത്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് രജിത് കുമാര്‍ അവതരിപ്പിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Related Articles

Leave a Reply

Back to top button