Kerala

കണ്ണൂർ സ്വദേശിയും കൊറോണയെ അതിജീവിച്ചു; നാലാമത്തെ പരിശോധനാഫലനവും നെഗറ്റീവ്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് 19നെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോർട്ടും നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്നാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഡിസ്ചാർജ് ചെയ്യും.

ഇദ്ദേഹത്തിന്റെ ഭാര്യ, അമ്മ, മകൻ എന്നിവരുടെ റിപ്പോർട്ടുകളും നെഗറ്റീവായിരുന്നു. ഈമാസം 13നാണ് ദുബായിൽ നിന്നെത്തിയ പെരിങ്ങോം സ്വദേശിയായ 42കാരന് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് കോഴിക്കോട്ട് നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നു.

എങ്കിലും ആലപ്പുഴയിൽ ഒരിക്കൽക്കൂടി പരിശോധന നടത്തി തീരുമാനമെടുത്താൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം. അതുപ്രകാരം റിപ്പോർട്ട് ലഭിച്ചതോടെ ഇദ്ദേഹത്തിന് കൊറോണബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button