India

ഇറച്ചിയ്ക്കായി തെരുവുനായ്ക്കളെ കടത്താന്‍ ശ്രമം: ചാക്കില്‍ കെട്ടിയ നായ്ക്കളുമായി യുവാക്കള്‍ പിടിയില്‍

ത്രിപുര: ഇറച്ചിയ്ക്കായി കടത്താന്‍ ശ്രമിച്ച തെരുവുനായ്ക്കളുമായി യുവാക്കള്‍ പിടിയില്‍. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറമിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കള്‍ സമ്മതിച്ചു.

പട്ടിയിറച്ചിക്ക് മിസോറമില്‍ വന്‍ ഡിമാന്‍ഡാണ്. ഒന്നിന് 2000 മുതല്‍ 2500 രൂപ വരെ ലഭിക്കുമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു.

Related Articles

Leave a Reply

Back to top button