Koodaranji

മലബാർ റിവർ ഫെസ്റ്റിവൽ ഒരുക്കങ്ങൾക്ക് ആവേശം പകർന്ന് കക്കാടംപൊയിൽ ട്രക്കിംഗ്

കൂടരഞ്ഞി: മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലിൽ ട്രക്കിംഗ് സംഘടിപ്പിച്ചു. 40ഓളം പേർ 4 കിലോമീറ്ററോളം ദൂരം നീണ്ടുനിന്ന ട്രക്കിംഗിൻ്റെ ഭാഗമായി. നായാടംപൊയിലിൽ നിന്നും കുരിശുമലയിലേക്കാണ് ട്രക്കിംഗ് നടത്തിയത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ട്രക്കിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ ജെറീന റോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കക്കാടംപൊയിൽ വാർഡ് മെമ്പർ സീന ബിജു, ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് സണ്ണി ചെമ്പാട്ട്, ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ആഷിഖ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 2, 3 തിയ്യതികളിൽ പൂവാറംതോട് നിന്നും കക്കാടംപൊയിലിലെക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും.

Related Articles

Leave a Reply

Back to top button