COVID 19Kerala

സന്തോഷവാര്‍ത്ത; ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂര്‍ണ്ണമായും അകന്നിരിക്കുകയാണ്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 176 പേര്‍ക്കും കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം ശ്രീചിത്ര ആശുപത്രിയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒപി ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ്ത്. സ്പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും.

അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി) ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Related Articles

Leave a Reply

Back to top button