Puthuppady
പുതുപ്പാടിയിൽ തിരികെ സ്കൂളിൽ കാമ്പയിൻ സംഘടിപ്പിച്ചു

പുതുപ്പാടി: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ‘തിരികെ സ്കൂളിൽ’ കാമ്പയിൻ സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്‌സൺ ഷീബ സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാല്പത് അയൽക്കൂട്ടങ്ങളിലുൾപ്പെട്ട നാനൂറോളം അംഗങ്ങൾ പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ മോളി ആന്റോ, റംല അസീസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബിജു തോമസ്, അമൽരാജ്, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഗീത ഗോപാലൻ, ബിന്ദു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.







