ThiruvambadyVideos

തിരുവമ്പാടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

തിരുവമ്പാടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി മൂന്നുപേരെ തിരുവമ്പാടി പോലീസ് പിടികൂടി.

കൊറോണ പശ്ചാത്തലത്തിൽ ആവശ്യവസ്തുക്കൾ കൊണ്ടുവരാൻ പോലീസ് നൽകിയ പാസ് ദുരുപയോഗം ചെയ്ത് പാലക്കാട് ഭാഗത്തു നിന്നും പാലിനോടൊപ്പം കൊണ്ടുന്ന അൻപതു പായ്ക്കറ്റ് ഹാൻസ് കൈമാറുന്നതിനിടെയാണ് മൂന്നുപേർ തിരുവമ്പാടി പോലീസിന്റെ പിടിയിലായത്.

പാൽവണ്ടിയിൽ കൊണ്ടുവന്ന ഹാൻസ് മരങ്ങാട്ടു പുറത്ത് റോഡിൽ വച്ച് മരങ്ങാട്ടുപുറം സ്വദേശി സന്തോഷിനു കൈമാറുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്.

പാൽ വണ്ടി ഡ്രൈവർമാരായ തൃശൂർ സ്വദേശികളായ റോബിൻ സ്റ്റീഫൻ , അമൽ എന്നിവരാണ് പിടിയിലായ മറ്റു രണ്ടു പേർ.

സബ് ഇൻസ്പെക്ടർ ജോയി, പൊലീസുകാരായ ഷിജു, മനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

https://www.facebook.com/thiruvambadynews/videos/150461376291477/

Related Articles

Leave a Reply

Back to top button