Thiruvambady

തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തകൾ തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണം, കൺസൂമർ ചന്തകൾ തിരുവമ്പാടിയിലും, പുല്ലുരാംപാറയിലും ആരംഭിച്ചു.

സർക്കാർ സബ്സിഡിയുള്ള പതിനൊന്നു നിത്യോപയോഗ സാധനങ്ങളും
സബ്സിഡി ഇതര പലചരക്കുകളുമാണ് ബാങ്കിൻ്റെ ചന്തയിൽ വിൽക്കുന്നത്.

തിരുവമ്പാടിയിലെ ചന്ത ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫും, പുല്ലുരാംപാറയിലെ ചന്ത ബാങ്ക് ഡയറക്ടർ ബെന്നി മണിമലത്തറപ്പിലും ഉത്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button